Kerala
പത്തനംതിട്ട: കോഴഞ്ചേരിയില്‍ ഹണിട്രാപ്പിൽ കുടുക്കി യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റിൽ. ചരല്‍കുന്ന് സ്വദേശി ജയേഷ്, ഭാര്യ ലക്ഷ്മി എന്നിവരാണ് പിടിയിലായത്.
റാന്നി സ്വദേശിയായ യുവാവുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായ ശേഷം പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിപ്പിക്കുകയും രംഗങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു.
പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. ജനനേന്ദ്രിയത്തിൽ മുളക് സ്പ്രേ അടിച്ച ശേഷം 23 സ്റ്റേപ്ലർ പിന്നുകളും അടിച്ചു. നഖം പിഴുതെടുത്തു. ഇയാളുടെ പക്കല്‍ നിന്നു പണവും ഐഫോണും അടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് യുവാവിനെ റോഡിൽ ഉപേക്ഷിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
റാന്നി സ്വദേശിയായ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പോലീസിനോട് പറഞ്ഞില്ല. മറ്റു കാരണങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പോലീസ് കസ്റ്റഡിയിലും എടുത്തിരുന്നു.
സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. പ്രതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമല്ല ഇതെന്നും സമാന രീതിയില്‍ മറ്റൊരാളെക്കൂടി ഇവര്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ തിരുവോണത്തിനാണ് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിനും ആലപ്പുഴ ജില്ലയിൽ നിന്നുള്ള യുവാവിനും ദമ്പതികളില്‍ നിന്ന് ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.
മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആലപ്പുഴ സ്വദേശി കേസ് കൊടുക്കാൻ തയാറായില്ല, എന്നാൽ പത്തനംതിട്ട സ്വദേശി ഉടൻ തന്നെ പത്തനംതിട്ട പോലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി റഹീസിനെയാണ് ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതിനെ തുടര്‍ന്നാണ് യുവാവ് സ്ഥലത്തെത്തിയത്. ഇതിനു പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇന്നോവ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
യുവതിയും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
National
ന്യൂഡൽഹി: ശമ്പളം മുൻകൂറായി നൽകാത്തതിനെ തുടർന്ന് തൊഴിലുടമയുടെ ഓഫീസ് കൊള്ളയടിച്ച് 4.5 ലക്ഷം രൂപ കവർന്ന ജീവനക്കാരനും സുഹൃത്തും അറസ്റ്റിൽ. ഡൽഹിയിലെ ദ്വാരക ജില്ലയിലെ നജഫ്ഗഡിലാണ് സംഭവം.
സംഭവം നടന്ന് എട്ടു മണിക്കൂറിനുള്ളിൽ പ്രതികളെ ദ്വാരക പോലീസിന്റെ ആന്റി-ബർഗ്ലറി സെൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 3.14 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നജഫ്ഗഡിലെ താമസക്കാരനായ മുകുൾ ജെയിനിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്നും 4.5 ലക്ഷം രൂപ കാണാതായിരുന്നു. പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് മുഖം മറച്ച് ഗോഡൗണിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയിരുന്നു. തുടർന്നാണ് പണം കവർന്നത്.
സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. മുംതാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും സംഭവ സമയം ഇയാളുടെ ലൊക്കേഷൻ ഗോഡൗണിൽ ആയിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി.
ചോദ്യം ചെയ്യലിൽ, ശമ്പളം മുൻകൂറായി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും എളുപ്പത്തിൽ പണം സമ്പാദിക്കാനും തന്റെ തൊഴിലുടമയെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ മോഷണം നടത്തിയതെന്നും മുംതാസ് പോലീസിനോടു പറഞ്ഞു.
Kerala
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിലായി. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിലെ ജോലിക്കാരാണ് ഇവർ.
റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കി രണ്ടു ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
National
ഗുരുഗ്രാം: ഹരിയാനയിൽ യൂട്യൂബർ എൽവീഷ് യാദവിന് വീടിന് നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നീരജ് ഫരീദ്പുരിയ-ഹിമാൻഷു ഭൗ സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരാണ് പിടിയിലായത്.
ഗൗരവ് സിംഗ് എന്ന നിക്ക (22), ബിഹാറിലെ കൈമൂർ ജില്ലയിൽ നിന്നുള്ള ബിസിഎ വിദ്യാർഥി ആദിത്യ തിവാരി (19) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രോഹിണിയിലെ ഷഹ്ബാദ് ഡയറിയിലെ ഖേര കനാലിനു സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഡൽഹിയിൽ മറ്റൊരു ആക്രമണത്തിനായി തയാറെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് എസിപി രാഹുൽ കുമാർ സിംഗിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ പുരൺ പന്ത്, രവി തുഷിർ, ബ്രഹം പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.
"പ്രതികളിൽ ഒരാൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കാൻ പിസ്റ്റൾ പുറത്തെടുക്കാൻ ശ്രമിച്ചു, പക്ഷേ വെടിവയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇരുവരെയും കീഴടക്കി'.-ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) അമിത് കൗശിക് പറഞ്ഞു.
ഇവരിൽ നിന്ന് ഒരു പിസ്റ്റൾ, നാല് ലൈവ് കാട്രിഡ്ജുകൾ, ഒരു മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.
ജയിലിൽ കഴിയുന്ന ഗുണ്ടാനേതാക്കളായ നീരജ് ഫരീദ്പുരിയയുടെയും കൂട്ടാളിയായ ഹിമാൻഷു ഭാവുവിന്റെയും നിർദേശപ്രകാരമാണ് ഇരുവരും പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇരുവരും നേപ്പാൾ അതിർത്തി വഴി രാജ്യം വിടാൻ ശ്രമിച്ചുവെങ്കിലും സംഘത്തലവൻമാരുടെ നിർദേശപ്രകാരം ഡൽഹിയിൽ മറ്റൊരു ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു.
ഓഗസ്റ്റ് 17 ന് പുലർച്ചെയാണ് മോട്ടർസൈക്കിളിലെത്തിയ മൂന്നുപേർ ഗുരുഗ്രാമിലെ സെക്ടർ 56 ലെ എൽവിഷ് യാദവിന്റെ വസതിക്ക് നേരെ വെടിവച്ചത്. സംഭവത്തിന് പിന്നാലെ ആക്രമികൾ ഓടിരക്ഷപെട്ടിരുന്നു.
Kerala
കൊച്ചി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ വീട്ടിൽ മന്ത്രിയെത്തിയത്.
പതിനഞ്ചു മിനിറ്റോളം വീട്ടിൽ തുടർന്ന അദ്ദേഹം സിസ്റ്റർ പ്രീതി മേരിയുടെ മാതാപിതാക്കളും സഹോദരനുമായും സംസാരിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ താരം തയാറായില്ല.
തൃശൂരിലെത്തിയ സുരേഷ് ഗോപി അപ്രതീക്ഷിതമായാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ചത്. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇന്നു പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിന് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്ന് 10.54 ഗ്രാം എംഡിഎംഎ കണ്ടെത്തി. പ്രതികളെ കളമശേരി പോലീസിന് കൈമാറി.
Kerala
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നിലപാട് കടുപ്പിച്ച് കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി). സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പ്രതികരിച്ചു.
പിന്നെ എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാകുന്പോൾ ആണല്ലോ ബാക്കി സംസാരം. ആദ്യം അത് നടക്കട്ടെ. അതിന് ശേഷം ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകൾ. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം ഛത്തീസ്ഗഡിലെ വിഷയം കാണാൻ. അവർ ക്രിസ്ത്യാനികളായി പോയി എന്ന സങ്കടം തങ്ങൾക്കുണ്ട്.
ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. എംപിമാർ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിച്ചില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി.
കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചു.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരിയാണ് ഹാജരായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘവും റായ്പുരില്‍ എത്തിയിട്ടുണ്ട്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.
Kerala
ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാര്‍. ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നല്കിയ നോട്ടീസ് തള്ളി. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.
ഓപ്പരേഷന് സിന്ദൂറിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നതെന്നും മറ്റ് ചര്‍ച്ചകളിലേക്ക് കടക്കുന്നില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സഭാനടപടികള്‍ നിര്‍ത്തിവച്ചത്. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും ചെയര്മാന് ആവശ്യം തള്ളുകയായിരുന്നു.
അതേസമയം രാവിലെ പ്രിയങ്കാ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിച്ചിരുന്നു. കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ കേന്ദ്രം എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചത്.
National
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച്
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരി ഹാജരാകും.
ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘം റായ്പുരില്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിക്കുന്നത്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.
National
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ബുധനാഴ്ച ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും. കന്യാസ്ത്രീകൾ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരും.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ അസഭ്യം പറഞ്ഞതിലെ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനി രാജത്തിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ(18) ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. രാജത്തിന്റെ മകൻ രണ്ടാമത് വിവാഹം കഴിച്ചിരുന്നു.
ഇതറിഞ്ഞ് ആദ്യ ഭാര്യ രാജത്തിന്റെ വീട്ടിലെത്തി. അനുഷയുടെ വീട്ടുവളപ്പിലൂടെയാണ് അവർ എത്തിയത്. ഇതിന്റെ പേരിലാണ് രാജം അനുഷയെ അസഭ്യം പറഞ്ഞത്. ഇതിൽ മനംനൊന്ത് അനുഷ ജീവനൊടുക്കുകയായിരുന്നു.
Kerala
വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സംഭവത്തിൽ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദ് അറസ്റ്റിൽ. വണ്ടൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി .അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.
Kerala
കോഴഞ്ചേരി: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്.
ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.
എന്‍സിസി ക്യാമ്പില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു. തുടര്‍ന്ന് ബന്ധു മരിച്ചെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയതാണ്.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട സ്കൂള്‍ അധ്യാപകരാണ് വിവരങ്ങള്‍ ആദ്യം ചോദിച്ചറിഞ്ഞത്. ചൈല്ഡ്ലൈന് മുഖേന പോലീസിനെ അറിച്ചു. കോയിപ്രം പോലീസ് വനിതാ എസ്ഐ ഐ. വി ആശ പെണ്‍കുട്ടിയുടെ വിശദമായ മൊഴി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി രേഖപ്പെടുത്തി.
മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ പി.എം.ലിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘത്തില്‍ സിപിഒമാരായ റഷാദ്, അഖിലേഷ്,ടോജോ എന്നിവര്‍ ഉള്‍പ്പെടുന്നു.
Kerala
തൃശൂർ: യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍
എട്ട് പേർ പിടിയിൽ.
വാടാനപ്പള്ളി ഫസല്‍ നഗര്‍ സ്വദേശി ബിന്‍ഷാദ് (36), ഇടശേരി സ്വദേശി മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി മുഹമ്മദ് അസ്ലം (28), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ വളവ് സ്വദേശി ഷിഫാസ് (30), വാടാനപ്പള്ളി റഹ്മത്ത് നഗര്‍ സ്വദേശി ഫാസില്‍ (24), വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി ആഷിഖ് (27), വാടാനപ്പള്ളി ഗണേശമംഗലം എം.എല്‍.എ. വളവ് വീട്ടില്‍ മുഹമ്മദ് റയീസ് (22) എന്നിവരാണ് അറസ്റ്റിലായത്.
വാടാനപ്പള്ളി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയില്‍ വാടാനപ്പള്ളി നടുവില്‍ക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
വീട്ടില്‍ നിന്നും നടുവില്‍ക്കരയിലെ ദേശീയപാത നിര്‍മാണ സ്ഥലത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി അവിടെനിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേര്‍ന്ന് സ്കൂട്ടറില്‍ കയറ്റി തട്ടികൊണ്ടുപോവുകയായിരുന്നു. വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കി കൊലപ്പെടുത്താനും ശ്രമിച്ചു.
ഷാഫിക്ക് മറ്റൊരാൾ പണം കൊടുക്കാനുള്ളതിനെ ചൊല്ലി ജൂണ്‍ 29ന് തൃത്തല്ലൂര്‍ വച്ച് നടന്ന അടിപിടിയില്‍ യുവാവ് ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് ഇവർ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈല്‍ ഫോണും ഇവര്‍ കവർന്നു.
യുവാവിനെ തട്ടിക്കൊണ്ടുകൊണ്ടുപോയതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമയോചിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവാവിനെ തടഞ്ഞ് വച്ച് ആക്രമിച്ച ശാന്തി റോഡിലെ തെങ്ങിന് പറമ്പിലെ ഒളിസങ്കേതം പോലീസ് കണ്ടെത്തുകയായിരുന്നു.
Kerala
തൃശൂര്‍: പേരമംഗലത്ത് ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ അഭിഭാഷകന് അറസ്റ്റില്‍. പ്രതിയും ഭാര്യയും രണ്ട് വര്‍ഷം മുമ്പ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ചകളില്‍ കൂട്ടിക്കൊണ്ടുപോയപ്പോള്‍ ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയപ്പോള്‍ ഡോക്ടറോട് കുട്ടി വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ പീഡനവിവരം സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
National
കോൽക്കത്ത: നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരുടെ മുറിക്കുള്ളിൽ വെച്ചാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പീഡനം നടക്കുന്പോൾ ഇയാൾ മുറിക്ക് പുറത്തുണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. ഇയാൾ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി.
പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ഥികളും ഒരാള്‍ പൂര്‍വ വിദ്യാര്‍ഥിയുമാണ്. കോളജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് നേരത്തേ പിടിയിലായത്.
കോല്‍ക്കത്ത കസ്ബയിലുളള ലോ കോളജിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. അതിജീവിതയുടെ പരാതിയിലാണ് കസ്ബ പോലീസ് കേസെടുത്തത്.
Kerala
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് അവിവാഹിതയായ ഇരുപത്തിയൊന്നുകാരി. ആശുപത്രി വിട്ടാൽ ഉടൻ കസ്റ്റഡിയിലെടുക്കും.
ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. യുവതിയുടെ ആൺസുഹൃത്തിനെയും ചോദ്യം ചെയ്യും.
സംഭവത്തില്‍ യുവതിക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു തീരുമാനം. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പോലീസിന്റെ നിഗമനം.